അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

May 21, 2024

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസ്സന്‍ കുട്ടി- ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വ (5) ആണു മരിച്ചത്.

ഈ മാസം 13 മുതല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. ഒരാഴ്ചയായി വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു.

മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കബറടക്കം ഇന്നു കടവത്ത് ജുമാ മസ്ജിദില്‍ നടക്കും. സഹോദരങ്ങള്‍: ഫംന, ഫൈഹ.സ്രവ പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് അറിയിച്ചു.

LATEST NEWS
പ്രധാന അറിയിപ്പ് | റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക!മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശമുള്ളവർക്ക് ഡിസംബർ 8 വരെ സാവകാശം

പ്രധാന അറിയിപ്പ് | റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക!മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശമുള്ളവർക്ക് ഡിസംബർ 8 വരെ സാവകാശം

*ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വയ്ക്കാനുള്ള അർഹത...

മത്സ്യത്തൊഴിലാളി സ്ത്രീകളെ മർദ്ധിച്ച സംഭവം: താഴമ്പള്ളി സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, പ്രതി ഒളിവിൽ

മത്സ്യത്തൊഴിലാളി സ്ത്രീകളെ മർദ്ധിച്ച സംഭവം: താഴമ്പള്ളി സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, പ്രതി ഒളിവിൽ

മുതലപ്പൊഴി താഴമ്പള്ളി ഹാർബറിൽ മത്സ്യത്തൊഴിലാളി സ്ത്രീകളെ മർദ്ധിച്ച സംഭവത്തിൽ താഴമ്പള്ളി...