ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ പാലിന് വില വർധിപ്പിച്ചു. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ വില വര്‍ധിക്കും.

എന്നാൽ വിലയിലെ വർധന ഗുജറാത്തിൽ ബാധകമാവില്ലെന്ന് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ജയൻ മേത്ത അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരാണ് ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ. സഹകരണ സ്ഥാപനമാണ് അമൂൽ എന്ന ബ്രാന്റിൽ പാലും ക്ഷീരോൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നത് ഫെഡറേഷൻ ആണ്.


















