അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയും മേറ്റുമായ സുഗന്ധിക്കാണ് യൂണിയൻ പ്രവർത്തകർ സഹായവുമായി എത്തിയത്. ഒരു അപകടത്തിൽപെട്ട് കാൽ ഒടിഞ്ഞു കഴിഞ്ഞ കുറച്ചു ദിവസമായി കിടപ്പിലാണ് സുഗന്ധി. തൊഴിലുറപ്പ് തൊഴിൽ ചെയ്‍താണ് സുഗന്ധി കുടുംബം നോക്കിയിരുന്നത്. കിടപ്പിലായതിനെ തുടർന്ന് ചികിത്സ ഉൾപ്പെടെയുള്ള ചിലവുകൾ ബുദ്ധിമുട്ടായി.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ അഞ്ചുതെങ്ങ് മേഖല ട്രഷററും സിപിഐഎം നെടുങ്ങണ്ട ബ്രാഞ്ച് സെക്രട്ടറിയുമായ വിജയ് വിമലിന്റെ നേതൃത്വത്തിൽ യൂണിയൻ പ്രവർത്തകർ സുഗന്ധിയെ സഹായിക്കുന്നതിന് ആവശ്യമായ തുക സ്വരൂപിക്കുകയും ഇവരുടെ വീട്ടിലെത്തി തുക കൈമാറുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സരിത, മഞ്ജു തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

















