അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളം കൃത്യസമയത്ത് ലഭിക്കാത്തതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത്. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ രണ്ടുകോടി 70 ലക്ഷം രൂപ ചിലവഴിച്ചാണ് സമഗ്ര കുടിവെള്ള പദ്ധതിക്ക് രൂപം കൊടുത്തത്.
ഈ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ അതിനെ തകർക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. അവയൊക്കെ തരണം ചെയ്താണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പദ്ധതിയെ തകർക്കുവാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം
ജന ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ജംഗ്ഷനിൽ ചേർന്ന ജനജാഗ്രത സദസ്സ് സിപിഎം ജില്ലാ കമ്മിറ്റി അംഗo ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം സി.പയസ്, മൽസ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ ജറാൽഡ്,
ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈജുരാജു നന്ദിയും പറഞ്ഞു.

















