അഞ്ചുതെങ്ങിൽ ഓട്ടോറിക്ഷ മറിഞ്ഞു അപകടം: ഒരാൾക്ക് ഗുരുതര പരുക്ക്

Jan 14, 2025

seena

അഞ്ചുതെങ്ങിൽ ഓട്ടോറിക്ഷ മറിഞ്ഞു അപകടം,ഒരാൾക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 8 മണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജംഗ്ഷനിലായിരുന്നു സംഭവം. അഞ്ചുതെങ്ങിലെ സ്വകാര്യ ചന്തയിൽ നിന്നും ആറ്റിങ്ങലിലേക്ക് പോയ KL16N6993 എന്ന ആപ്പേ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തെരുവ് നായ കുറുക്ക്‌ചാടിയതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഓട്ടോ ഡ്രൈവർ അലക്സാണ്ടർ (35) തലക്ക് ഗുരുതര പരുക്ക് പറ്റി. ഇയാളെ സ്വകാര്യ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാൾ ചമ്പാവ് സ്വദേശിയാണ്. യാത്രക്കാരായിരുന്ന ജനോവി (78) മകൾ മേരി സുനിത (42) കാലിനു പരുക്ക് പറ്റിയിട്ടുണ്ട്, ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.

cake tower new
LATEST NEWS
മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയിലെ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട്...

കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട്: മലബാറിലെ പ്രധാന റഫറൽ ആതുരാലയമായ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ...