വിശപ്പുരഹിത അഞ്ചുതെങ്ങ്: ഭക്ഷണപ്പെട്ടി സ്ഥാപിച്ചു

Oct 26, 2021

അഞ്ചുതെങ്ങ്: വിശക്കുന്നവർക്ക് ഭക്ഷണം നൽകാനായി അഞ്ചുതെങ്ങിൽ ഭക്ഷണപ്പെട്ടി സ്ഥാപിച്ചു. വിശപ്പ് രഹിത അഞ്ചുതെങ്ങെന്ന ആശയം മുൻനിർത്തിയാണ് അഞ്ചുതെങ്ങ് ജംഗ്ഷനിൽ ഭക്ഷണപ്പെട്ടി സ്ഥാപിച്ചത്.
തെരുവിൽ കഴിയുന്നവർ ഉൾപ്പെടെയുള്ള ഭക്ഷണം ആവശ്യമുള്ള ആർക്കും ഭക്ഷണപ്പെട്ടിയിൽ നിന്നും സൗജന്യമായി ഭക്ഷണം സ്വീകരിക്കാം.
പദ്ധതിയുടെ ആദ്യപടിയായാണ് അഞ്ചുതെങ്ങ് ജംഗ്ഷനിൽ ഭക്ഷണപെട്ടി സ്ഥാപിച്ചിട്ടുള്ളത്. വിജയകരമായാൽ മറ്റ് സ്ഥലങ്ങളിലും സമാന പദ്ധതി യാഥാർഥ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സാമൂഹ്യപ്രവർത്തകനായ ബിജു മാനുവലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂട്ടായ്മയിലെ അംഗങ്ങളും അംഗങ്ങൾ കണ്ടെത്തുന്ന സ്പോൺസർമാരും നൽകുന്ന സഹായങ്ങൾ വഴിയാണ് ഭക്ഷണപ്പെട്ടിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക. അഞ്ചുതെങ്ങ് ജംഗ്ഷനിൽ സ്ഥാപിച്ച ഭക്ഷണപ്പെട്ടിയുടെ ഉത്‌ഘാടനം ജംഗ്ഷനിലെ സ്ഥിരം അന്തേവാസികളിൽ ഒരാൾ നിർവ്വഹിച്ചു. ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങളും പ്രദേശവാസികളുമായ നിരവധിപേർ പങ്കെടുത്തു. വിവാഹ ചടങ്ങുകളിലും മറ്റ് ആഘോഷപാർട്ടികളിൽ ബാക്കി വരുന്ന ഭക്ഷണം പാഴാക്കാതെ 8893444121, 7561889361 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...