അഞ്ചുതെങ്ങിലെ നീരാവിയിൽ നിന്ന് കുടിവെള്ള പദ്ധതി; അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കുവാൻ ഓംബുഡ്സ്മാൻ ഉത്തരവ്

Jul 16, 2023

seena

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ നീരാവിയിൽ നിന്ന് കുടിവെള്ള പദ്ധതി, വാക്കംകുളം കുടിവെള്ള പദ്ധതികൾ അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കുവാൻ ഓംബുഡ്സ്മാൻ ഉത്തരവ്.
ലക്ഷങ്ങൾ പാഴാക്കിയ പദ്ധതികളുടെ വിവരങ്ങൾ അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കുവാനാണ് ഓംബുഡ്സ്മാൻ ഉത്തരവ്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ 2017-18 കാലഘട്ടത്തിൽ ആവിഷ്കരിച്ച വാക്കംകുളം കുടിവെള്ള പദ്ധതിയുടെ പേരിൽ 1 കോടി രൂപ ദുരുപയോഗം ചെയ്ത കേസും, 2022-23 ലെ 30 ലക്ഷം രൂപയുടെ നീരാവിയിൽ നിന്ന് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയും സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. സാമൂഹ്യ പ്രവർത്തകരായ അഞ്ചുതെങ്ങ് സ്വദേശികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാൻ ജസ്റ്റിസ് ഗോപിനാഥൻ ഉത്തരവിട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലാ ജോയിന്റ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരാതിക്കാർക്ക് നോട്ടീസ് നൽകി സ്ഥലം സന്ദർശിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാനാണ് നിർദ്ദേശം.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...