അഞ്ചുതെങ്ങിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയുമായി എസ്എഫ്ഐ

Nov 6, 2021

അഞ്ചുതെങ്ങിന്റെ ചരിത്രം പറയുന്ന ചുവന്ന മണ്ണ് എന്ന ഡോക്യുമെന്ററിയുമായി എസ്.എഫ്.ഐ. അഞ്ചുതെങ്ങ് സിപിഐ(എം) ലോക്കൽ സമ്മേളനത്തിന്റെ പ്രചാരണാർത്ഥമാണ് എസ് എഫ് ഐ ഡോക്യുമെന്ററി പുറത്തിറക്കിയത്. നാടിന്റെ ചരിത്രവും, ഭൂമി ശാസ്ത്രപരമായ സവിശേഷതകളും, പാർട്ടിയുടെ ചരിത്രവും കോർത്തിണക്കിയതാണ് ഡോക്യൂമെന്ററി. സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണത്തിനാണ് ഇത് പുറത്തു ഇറക്കിയത്.

ഡോക്യൂമെന്ററിയുടെ റിലീസ് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ അജിൻ പ്രഭ നിർവഹിച്ചു. ഡോ. ഷാഹിദ കമാൽ, സി. പയസ്, അഡ്വ. ഷൈലജ ബീഗം, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി. ലൈജു, ആർ. ജെറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, ബി. എൻ. സൈജു രാജ്, ലിജാബോസ്, ആർ. സരിത,കെ. ബാബു എന്നിവർ പങ്കെടുത്തു. എസ് എഫ് ഐ ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌ നവ്യ എസ് രാജ് അധ്യക്ഷ ആയ ചടങ്ങിൽ സെക്രട്ടറി വിജയവിമൽ സ്വാഗതവും,ദീപ നന്ദിയും പറഞ്ഞു.

LATEST NEWS
നോക്കുകൂലിയല്ല, നിക്ഷേപവും തൊഴിലുമാണ് വേണ്ടത്; കേരളം മാറേണ്ട സമയം അതിക്രമിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

നോക്കുകൂലിയല്ല, നിക്ഷേപവും തൊഴിലുമാണ് വേണ്ടത്; കേരളം മാറേണ്ട സമയം അതിക്രമിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്...

എല്‍പി ക്ലാസ് മുതല്‍ ബോധവത്കരണം; ലഹരി വിപത്തിനെ ചെറുക്കാന്‍ ജനകീയ ക്യാമ്പയിനുമായി സര്‍ക്കാര്‍

എല്‍പി ക്ലാസ് മുതല്‍ ബോധവത്കരണം; ലഹരി വിപത്തിനെ ചെറുക്കാന്‍ ജനകീയ ക്യാമ്പയിനുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും...