ആറ്റിങ്ങൽ: സ്കൂൾ ഓഫ് ഖുർആൻ ആറ്റിങ്ങൽ സെന്ററിൽ ‘അൽ ഇത്ഖാൻ’ കുട്ടികളുടെ വാർഷിക പരിപാടി സംഘടിപ്പിച്ചു. ദാറുൽ അർഖം അൽ ഹിന്ദ് ഡയറക്ടർ ശറഫുദ്ധീൻ നെട്ടയം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഓഫ് ക്വുർആൻ ആറ്റിങ്ങൽ സെന്റർ ഹിഫ്ള് എച്ച്.ഓ.ഡി അബ്ദുറാസിക്ക് സ്വലാഹി അധ്യക്ഷനായി. സെന്റർ ഇൻചാർജ്ജ് ഹൻസീർ ഹക്കീം, വിസ്‌ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മനാഫ് പാലാംകോണം, വിസ്‌ഡം പാലാംകോണം യൂണിറ്റ് സെക്രട്ടറി നവാസ് ജമാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സെന്റർ കൺവീനർ ജമീൽ പാലാംകോണം സ്വാഗതവും വിസ്‌ഡം സ്റ്റുഡന്റ്‌സ് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സഫ്‌വാൻ മനാഫ് നന്ദിയും പറഞ്ഞു. സെന്റർ തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുന്നവർ ഡിസംബർ 23 ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാനതല മത്സരങ്ങൽ പങ്കെടുക്കും.
വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്
വഴി അറിയാനും ട്രാഫിക് ബ്ലോക്കുകളില്‍ നിന്ന് രക്ഷപ്പെടാനും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍...
















