കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആൻ്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാവും. ഇന്ന് തന്നെ ഇദ്ദേഹം ജയിൽ മോചിതനാകുമെന്നാണ് കരുതുന്നത്.

അതേസമയം മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവ് ഉടനടി സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. വിചാരണ ആറുമാസത്തിൽ പൂർത്തിയാക്കാൻ ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു.


ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവ് ഉടനടി സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. വിചാരണ ആറുമാസത്തിൽ പൂർത്തിയാക്കാൻ ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു.



















