അകാലത്തിൽ അന്തരിച്ച പ്രശസ്ത യുവ സംവിധായകൻ ഷിബു പാലച്ചിറയുടെ അനുസ്മരണം കാപ്പിൽ റോയൽ റിസോർട്ടിൽ നടന്നു. പ്രശസ്ത സംവിധായകർ ആയ റിജു നായർ, ഡിങ്കിരി അനിൽ, ബിജു പരമേശ്വരൻ തുടങ്ങിയവരും നിരവധി കലാ പ്രവർത്തകരും ചടങ്ങിൽ അനുശോചന സന്ദേശങ്ങൾ രേഖപ്പെടുത്തി. നാൽപ്പതോളം ടെലിഫിലിമുകളും നാല് വെബ്‌സിരീസും സംവിധാനം ചെയ്തിട്ടുള്ള ഷിബു പാലച്ചിറയുടെ അപതീക്ഷിത വിയോഗം കലാലോകത്തിന് ഒരു വൻ നഷ്ടമാണ്. ANFA എന്ന സംഘടന രൂപീകരിച്ച് നിരവധി പുതുമുഖ കലാ പ്രതിഭകൾക്ക് അവസരങ്ങൾ നൽകിയ യുവ സംവിധായകൻ ആണ് ഷിബു പാലച്ചിറ.
സ്വകാര്യ ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് വീണു; അത്ഭുതകരമായ രക്ഷപ്പെടൽ
തലശേരി: തലശേരി നഗരത്തിൽ സ്വകാര്യ ബസിന്റെ ചവിട്ടുപടിയിൽ നിന്ന് വിദ്യാർഥിനി റോഡിലേക്ക് വീണു....

















