ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

Apr 29, 2024

തിരുവനന്തപുരം: ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും. അപേക്ഷ തീര്‍പ്പാക്കാനുള്ള അധികാരം 27 ആര്‍ഡിഒമാര്‍ക്കു പുറമേ 78 താലൂക്കുകളിലെ ഓരോ ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും ലഭിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇതു സംബന്ധിച്ച ഭേദഗതി ഉള്‍പ്പെടുത്തിയ ബില്ലില്‍ ഗവര്‍ണര്‍ കഴിഞ്ഞദിവസം ഒപ്പിട്ടതോടെയാണിത്.

സെപ്റ്റംബറില്‍ നിയമസഭ പാസാക്കിയതാണ് ബില്‍. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാന്‍ വൈകിയതോടെ ഇത്തരം അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ റവന്യു വകുപ്പ് പ്രത്യേക അദാലത്തുകള്‍ നടത്തിയിരുന്നു. ദിവസം 500 അപേക്ഷകളെന്ന തോതിലാണ് ഓണ്‍ലൈനായി ലഭിക്കുന്നത്. ഇവ പരിഹരിക്കാന്‍ 27 ആര്‍ഡിഒ ഓഫീസുകള്‍ക്കു കഴിയുന്നില്ല. നിയമ ഭേദഗതിക്ക് അനുസൃതമായി ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കു ചുമതല നല്‍കി ഉത്തരവുകള്‍ ഇറക്കുന്നതിനു പുറമേ ഓഫീസ് സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.

LATEST NEWS
നിങ്ങൾക് ഇഷ്ടമുള്ള ഫ്ളേവേഴ്സിൽ നാവിൽ കൊതിയൂറും ഐസ് ക്രീമിനായി ‘ഐസ് ബേ’ നാളെ ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിക്കുന്നു

നിങ്ങൾക് ഇഷ്ടമുള്ള ഫ്ളേവേഴ്സിൽ നാവിൽ കൊതിയൂറും ഐസ് ക്രീമിനായി ‘ഐസ് ബേ’ നാളെ ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിക്കുന്നു

ആറ്റിങ്ങൽ പാലസ് റോഡിൽ ഐസ് ബേ പ്രവർത്തനമാരംഭിക്കുന്നു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നാളെ ഉദ്ഘാടനം...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഡ്രൈവിങ് സ്‌കൂളുകളുടെ സമരം പിൻവലിച്ചു; സർക്കുലറിൽ ഇളവ് വരുത്തി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഡ്രൈവിങ് സ്‌കൂളുകളുടെ സമരം പിൻവലിച്ചു; സർക്കുലറിൽ ഇളവ് വരുത്തി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ ഡ്രൈവിങ് സ്‌കൂളുകളുടെ സമരം ഒത്തുതീർപ്പാക്കി. സമരം...