ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു

Mar 15, 2025

ആറ്റിങ്ങൽ താലൂക്കാശുപത്രിയിലെ ചുവടെ കൊടുത്തിട്ടുള്ള തസ്‌തികകളിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു.

തസ്‌തികകൾ

നഴ്‌സിംഗ് ഓഫീസർ

യോഗ്യത

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും BSc നഴ്‌സിംഗ് or GNM കോഴ്‌സ് പാസ്സാകുകയും ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും വേണം.ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ ട്രെയിനിംഗ് ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്

നഴ്‌സിംഗ് അസിസ്റ്റൻറ്

യോഗ്യത

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നഴ്‌സിംഗ്‌ അസിസ്റ്റൻറ് കോഴ്‌സ് പാസ്സാകുകയും ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും വേണം. ആറ്റിങ്ങൽ താലൂക്കാ ശുപത്രിയിൽ ട്രെയിനിംഗ് ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.

> അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി – 20/03/2025

> ഇൻറർവ്യൂ നടക്കുന്ന തീയതി – 25/03/2025 ന് 10 am മുതൽ

LATEST NEWS
സിംഗിള്‍ യൂസ് പ്ലാസ്റ്റിക്: കര്‍ശന നടപടി വേണം, റെയ്ഡ് ഊര്‍ജിതമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്: കര്‍ശന നടപടി വേണം, റെയ്ഡ് ഊര്‍ജിതമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണവും വില്‍പനയും...