3 സര്‍ക്കാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി; യുജിസി മാനദണ്ഡപ്രകാരമല്ലെന്ന് കണ്ടെത്തല്‍

Jan 6, 2023

seena

കൊച്ചി: സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി മാനദണ്ഡപ്രകാരമല്ല ഇവരുടെ നിയമനമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ കണ്ടെത്തി. തിരുവനന്തപുരം ലോ കോളജിലെ പ്രിന്‍സിപ്പല്‍ ബിജുകുമാര്‍, തൃശൂര്‍ ലോ കോളജിലെ പി ആര്‍ ജയദേവന്‍, എറണാകുളം ലോ കോളജിലെ പ്രിന്‍സിപ്പല്‍ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് സെലക്ഷന്‍ പാനല്‍ രൂപീകരിച്ച് പുതിയ നിയമനങ്ങള്‍ നടത്താന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിര്‍ദേശം നല്‍കി.

പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ ചോദ്യം ചെയ്ത് എറണാകുളം ലോ കോളജ് അധ്യാപകനായ ഗിരിശങ്കര്‍ നല്‍കിയ പരാതിയിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. അര്‍ഹരായ, യോഗ്യതയുള്ള മുഴുവന്‍ അപേക്ഷകരെയും പരിഗണിച്ചു കൊണ്ട്, അവരുടെ യോഗ്യാതാമാനദണ്ഡങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് സെലക്ഷന്‍ കമ്മിറ്റി പുതിയ നിയമനം നടത്താനാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുള്ളത്.

cake tower new
LATEST NEWS
രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

കോയമ്പത്തൂര്‍: തെരുവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ...

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കണ്ണൂര്‍: മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക്...