അര്‍ജുനായുള്ള രക്ഷാദൗത്യം 12ാം ദിവസത്തിലേക്ക്

Jul 27, 2024

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്നലെയും ഫലം കണ്ടില്ല. അടിയൊഴുക്ക് ശക്തമായതാണ് തിരച്ചിലിന് തടസമുണ്ടാക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ ഒഴുക്കും ആണ് വെല്ലുവിളിയുയര്‍ത്തുന്നത്.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു. 2 മുതല്‍ 3 നോട്‌സ് വരെ ഒഴുക്കില്‍ പുഴയിലിറങ്ങി പരിശോധിക്കാന്‍ നേവിസംഘം സന്നദ്ധരാണ്. 3.5 നോട്‌സ് (മണിക്കൂറില്‍ 6.4 കിലോമീറ്റര്‍ വേഗം) ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പുഴയിലിറങ്ങുന്നത് അപകടമാണ്.

അര്‍ജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തിയെങ്കിലും മരത്തടികള്‍ വേര്‍പെട്ടതോടെ ലോറി ഒഴുക്കില്‍ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതായാണ് സംശയം. ലോറിയില്‍ മനുഷ്യ സാന്നിധ്യം നിര്‍ണയിക്കാന്‍ ഇന്നലെ നടത്തിയ തെര്‍മല്‍ സ്‌കാനിങിലും കഴിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ടവരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

cake tower new
LATEST NEWS
സര്‍വം സഞ്ജുമയം, മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ; കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

സര്‍വം സഞ്ജുമയം, മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ; കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

അഹമ്മദാബാദ്: ടി20 ലോകകപ്പ് നിലനിര്‍ത്തി ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ...

ആദരവ് നൽകി

ആദരവ് നൽകി

രാജ്യാനന്തരവനിതാ ദിനത്തിനോട് അനുബന്ധിച്ചു ചെമ്പകത്തിൻമൂട് ചാതുര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ്...