കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്

Jul 4, 2026

ഇന്ത്യൻ ആർമിയിൽ സ്പോർട്സ് ക്വാട്ട വഴി ഹവിൽദാർ, നായിബ് സുബേദാർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അവിവാഹിതരായ ഇന്ത്യൻ പുരുഷ-വനിത കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അത്ലറ്റിക്സ്, ബോക്സിംഗ്, ഹോക്കി, റെസ്‌ലിംഗ്, ഷൂട്ടിംഗ് ഉൾപ്പെടെ 23 കായിക ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട ഇനത്തിൽ വിവിധ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെയോ സംസ്ഥാനത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10.

കായിക ഇനങ്ങൾ (24)

അത്‌ലറ്റിക്സ് (ട്രാക്ക് & ഫീൽഡ്)

അമ്പെയ്ത്ത് (ആർച്ചറി)

ബാസ്‌ക്കറ്റ്ബോൾ

ബോക്സിംഗ്

ഡൈവിംഗ്

കുതിരസവാരി (ഇക്വസ്ട്രിയൻ)

ഫുട്ബോൾ

ഫെൻസിംഗ്

ജിംനാസ്റ്റിക്സ്

ഹോക്കി

ഹാൻഡ്ബോൾ

ജൂഡോ

കയാക്കിംഗ് & കനോയിംഗ്

കബഡി

കരാട്ടെ

റോയിംഗ്

നീന്തൽ

സെയിലിംഗ്

ഷൂട്ടിംഗ്

തായ്ക്വാണ്ടോ

വോളിബോൾ

വുഷു

വെയ്റ്റ് ലിഫ്റ്റിംഗ്

ഗുസ്തി (റെസ്‌ലിംഗ്)

പ്രായപരിധി

ഉദ്യോഗാർഥികൾക്ക് 17½ മുതൽ 25 വയസ് വരെ പ്രായമുണ്ടായിരിക്കണം. അതായത് 2001 സെപ്റ്റംബർ 30 മുതൽ 2008 ഒക്ടോബർ 1 വരെ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് (മെട്രിക്കുലേഷൻ) വിജയിച്ചിരിക്കണം.

ഹവിൽദാർ

ജൂനിയർ/സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർ.

അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർ.

ഖേലോ ഇന്ത്യ ഗെയിംസ്, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മെഡൽ നേടിയവർ.

നായിബ് സുബേദാർ

ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് അല്ലെങ്കിൽ ലോകകപ്പിൽ മെഡൽ നേടിയവർ.

ഏഷ്യൻ ഗെയിംസ്/കോമൺവെൽത്ത് ഗെയിംസ്/ലോകകപ്പിൽ രണ്ടുതവണ ഇന്ത്യയെ പ്രതിനിധീകരിച്ചവർ.

ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.joinindianarmy.nic.inpdf

cake tower new
LATEST NEWS
‘ടിനിയുടെ വക്കീല്‍ മാപ്പെഴുതി കൊടുക്കാന്‍ പറഞ്ഞു; ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?’; പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ

‘ടിനിയുടെ വക്കീല്‍ മാപ്പെഴുതി കൊടുക്കാന്‍ പറഞ്ഞു; ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?’; പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ

ടിനി ടോമുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ രമേഷ് പിഷാരടി നടത്തിയ ഇടപെടലിനെക്കുറിച്ച് നടി അന്‍സിബ....

കേരളത്തിൽ ‘മിഷൻ 2029’ പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

കേരളത്തിൽ ‘മിഷൻ 2029’ പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതത്തിലെ മുന്നേറ്റത്തിൻറെ...