കഴക്കൂട്ടത്തു ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.കാറുടമ കൂടിയായ ഡ്രൈവര്‍ കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി എസ് പ്രതീഷിനെയാണ് പോത്തന്‍കോട് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.
പ്രതീഷും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. കാറിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തിരുന്നു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥി നിധിൻ ഹരിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.