വർക്കലയിൽ പട്ടാപ്പകൽ വീടുകയറി ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ

Nov 30, 2022

seena

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ബീച്ച് റോഡിൽ പരസ്യമായി അസഭ്യം പറഞ്ഞതിനെ വിലക്കിയതിനെ തുടർന്ന് കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശിയായ സ്കൈ ലാൻഡിൽ 55 വയസ്സുള്ള അലക്സാണ്ടറെ ആക്രമിച്ച പ്രതികളെയാണ് കടക്കാവൂർ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയോടുകൂടി അലക്സാണ്ടർ താമസിക്കുന്ന വീടിന്റെ ഹാളിൽ കയറി ഇരുമ്പ് പൈപ്പും വെട്ടുകത്തിയും ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളാണ് അറസ്റ്റിലായത്.

ശാർക്കര പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം വീട്ടിൽ 38 വയസ്സുള്ള പ്രിൻസ്. കടയ്ക്കാവൂർ തെക്കുംഭാഗത്ത് തെറ്റിമൂല സ്വദേശിയായ ജീസസ് ഭവനിൽ 38 വയസ്സുള്ള ഫ്രെഡി എന്ന് വിളിക്കുന്ന മാർട്ടിൻ എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ അലക്സാണ്ടർ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വർക്കല ഡിവൈഎസ്പി.പി. നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആസൂത്രിതമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.

കടയ്ക്കാവൂർ എസ് എച്ച് ഒ അജേഷ്.വി, എസ് ഐ ദീപു. എസ്. എസ്, സി പി ഒ മാരായ ഡാനി, സജു, സിയാദ്. എ എസ്സ് ഐ ശ്രീകുമാർ എന്നിവർ അടങ്ങുന്നതായിരുന്നു അന്വേഷണസംഘം. പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച വെട്ടുകത്തി, ഇരുമ്പ് പൈപ്പ്,എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS