10 വർഷം, വ്യാജ തിരിച്ചറിയൽ രേഖകളുമായി താമസം; കൊല്ലത്ത് ബം​ഗ്ലാദേശി ദമ്പതികൾ പിടിയിൽ

Jun 8, 2026

seena

കൊല്ലം: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു താമസമാക്കിയ ബം​ഗ്ലാദേശി ദമ്പതികൾ കൊല്ലത്ത് പിടിയിൽ. 10 വ​ർഷം മുൻപാണ് ദമ്പതികൾ കേരളത്തിൽ എത്തിയത്. ഇരുവരും കൊല്ലം നീണ്ടകരയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ബംഗ്ലദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി സ്വദേശി മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരാണ് അറസ്റ്റിലായത്.

വ്യാജ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ കൈവശം വച്ചാണ് ഇരുവരും അനധികൃതമായി താമസിച്ചിരുന്നത്. പാസ്പോർട്ട്, വിസ എന്നിവയോ മതിയായ യാത്രാ രേഖകളോ നിയമാനുസൃതമായ അനുമതിയോ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.

ഇന്ത്യയിൽ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വന്ന ഇവർ 10 വർഷം മുൻപാണ് കേരളത്തിൽ എത്തിയത്. ചാലക്കുടിയിൽ 7 വർഷം താമസിച്ച ഇവർ 3 വർഷമായി കരുനാഗപ്പള്ളിയിലായിരുന്നു. അവിടെ നിന്ന് ഒന്നര മാസം മുൻപാണ് നീണ്ടകരയിൽ എത്തിയത്.പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് ആക്രിക്കടകളിൽ വിറ്റാണ് ഇവർ ജീവിച്ചു വന്നത്. സ്വന്തം പൗരത്വം മറച്ചുവച്ച് അന്യ സംസ്ഥാന തൊഴിലാളികൾ ആണെന്ന വ്യാജേനയാണ് ഇവർ വീട് വാടകയ്ക്ക് എടുത്തത്. വ്യാജ തിരിച്ചറിയൽ രേഖകളും ഇവരിൽ നിന്നു കണ്ടെടുത്തു.

ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം ചവറ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ദമ്പതികളെ റിമാൻഡ് ചെയ്തു. മെലൻ ഖാനെ ജില്ലാ ജയിലിലേക്കും മുഗൾ ഖണ്ഡാലിനെ കൊട്ടാരക്കര വനിതാ ജയിലിലേക്കും മാറ്റി. സിറ്റി പൊലീസ് കമ്മീഷണർ എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ വി മനോജ് കുമാർ, എസ്ഐ എഎം നിസാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...