വർക്കലയിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. വെന്നികോട് സ്വദേശികളായ അരുൺ(25), അഖിൽ (22) എന്നിവരാണ് വർക്കല പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന നമ്പർ പ്ലേറ്റ് വയ്ക്കാത്ത മോട്ടോർ ബൈക്കും പോലീസ് പിടിച്ചെടുത്തു.

വാഹനത്തിൽ നമ്പർ പ്ലേറ്റ് വയ്ക്കാത്തതിനെക്കുറിച്ച് പോലീസ് ചോദിച്ചപ്പോൾ പ്രതികൾ രണ്ടുപേരും പരസ്പരവിരുദ്ധമായുള്ള മറുപടികളുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയ പോലീസ് പ്രതികളുടെ ദേഹ പരിശോധന നടത്തിയപ്പോഴായിരുന്നു വാഹനമോടിച്ചയാളുടെ പോക്കറ്റിൽ നിന്നാണ് ലഹരിമരന്നുകൾ പിടിച്ചെടുത്തത്. ഇവരിൽ നിന്നും 2 സ്ട്രിപ്പുകളിലായി 15 നൈട്രോസ്പാം 10 മില്ലി ഗ്രാം ഗുളികകളാണ് പിടിച്ചെടുത്തത്.
കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവർ രണ്ടു പേരും സമാന കേസുകളിൽ മുൻപ് അറസ്റ്റിലായിട്ടിട്ടുണ്ട്.

















