ആറ്റിങ്ങൽ: വീട് കയറി അക്രമിച്ച നിരവധി കേസുകളിലെ പ്രതികൾ അറസ്റ്റിൽ. ഇളമ്പ കരിക്കകംക്കുന്ന് ചരുവിള പുത്തൻവീട്ടിൽ മനീഷ് (26), കരിക്കകംക്കുന്ന് പുത്തൻവീട്ടിൽ ശ്രീരാജ് (24) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്. ആറ്റിങ്ങൽ ഇളമ്പ കരിക്കകംകുന്ന് വടക്കേവിള വീട്ടിൽ ശ്രീനിവാസന്റെ മകൻ ബിനുവിനെ വീട് കയറി ആക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൾ സമദിന്റെ നിർദ്ദേശ പ്രകാരം എസ്ഐ അനൂപ്, എഎസ്ഐ രാജീവൻ, ജി.എസ്.സിപിഒ ബിജു എസ്പിള്ള, സി.പി.ഒമാരായ റിയാസ്,നിധിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



















