കടയ്ക്കാവൂർ നെടിയവിള അപ്പൂപ്പൻ നടക്കു സമീപമുള്ള റബ്ബർ തോട്ടത്തിന് താഴെയുള്ള വീട്ടിൽ നിന്നും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ സതികുമാരിയും സുഹൃത്തുക്കളും പ്ലാസ്റ്റിക് ശേഖരിച്ച് വരവേ കീഴാറ്റിങ്ങൽ സ്വദേശി രാജു (51) ഇവരെ അസഭ്യം വിളിക്കുകയും കൂടെ ഉണ്ടായിരുന്നവരുടെ മുമ്പിൽ വച്ച് മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കടയ്ക്കാവൂർ എസ് എച്ച് ഒ സൈജുവിന്റ നേതൃത്വത്തിൽ എസ് ഐ മാരായ ജയപ്രസാദ്, രാജീവ്, പോലീസ് ഉദ്യോഗസ്ഥരായ ജയശങ്കർ, ശ്യാം എന്നിവർ ചേർന്ന് തിനവിളയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊല്ലത്ത് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി
കൊല്ലം: മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി....
















