വർക്കല പാളയംകുന്ന് താബൂക്ക് കമ്പനിയിൽ മോഷണം നടത്തിയ യുവാക്കളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു

Jan 8, 2024

seena

വർക്കല പാളയംകുന്ന് താബൂക്ക് കമ്പനിയിൽ മോഷണം നടത്തിയ യുവാക്കളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്കോട് പ്രിയങ്ക നിവാസിൽ പ്രിൻസ് (32), ചാവർകോട് പുത്തൻ വിള വീട്ടിൽ സുനിൽ (23)എന്നിവരാണ് അറസ്റ്റിലായത്. താബൂക്ക് കമ്പനിയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികളും തൊഴിലാളികൾ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റ് സാധന സാമഗ്രികളും ഇവർ കവർന്നു.

കമ്പനി കോമ്പൗണ്ടിൽ വളർത്തിയിരുന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തിലുള്ള നായ്ക്കുട്ടിയെയും നാടൻ നായ്ക്കുട്ടിയെയും ഇരുവരും ചേർന്ന് മോഷ്ടിച്ചു. സി.സി. ടി. വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട സാധനസാമഗ്രികൾ പാളയം കുന്നിലെ ആക്രി വ്യാപാര സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെത്തി. പ്രതികൾ പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളാണെന്ന് അയിരൂർ പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍, കെട്ടിയിട്ട് മര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍, കെട്ടിയിട്ട് മര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍...

‘ഒരുനാള്‍ ആരെങ്കിലുമൊരാള്‍ സത്യം വിളിച്ചുകൂവും’; അനാവശ്യ ആന്‍ജിയോപ്ലാസ്റ്റിക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ച് ഡോക്ടര്‍മാര്‍

‘ഒരുനാള്‍ ആരെങ്കിലുമൊരാള്‍ സത്യം വിളിച്ചുകൂവും’; അനാവശ്യ ആന്‍ജിയോപ്ലാസ്റ്റിക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ച് ഡോക്ടര്‍മാര്‍

കോഴിക്കോട്: ആവശ്യമില്ലാത്തവര്‍ക്ക് പോലും ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന...