ക​മ്പ​നി​യി​ൽ​നി​ന്ന് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യ കേ​സി​ൽ മു​ൻ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി

Aug 7, 2025

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ഡോ​ർ നി​ർ​മാ​ണ ക​മ്പ​നി​യി​ൽ​നി​ന്ന് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യ കേ​സി​ൽ മു​ൻ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. തി​രു​വ​ന​ന്ത​പു​രം വി​ള​വൂ​ർ​ക്ക​ൽ ഇ​ളം​പു​ര​യി​ട​ത്തി​ൽ ഷി​ജോ ജോ​സ​ഫി​നെ (43) ആ​ണ് വാ​ഴ​ക്കാ​ട് എ​സ്.​ഐ കെ. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

2008 മു​ത​ൽ ജോ​ലി ചെ​യ്ത, കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ കേ​ര​ള-​ത​മി​ഴ്നാ​ട് സെ​യി​ൽ​സ് ഹെ​ഡാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ക​യാ​യി​രു​ന്ന ഷി​ജോ ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന ചെ​ക്കി​ൽ കൃ​ത്രി​മം കാ​ട്ടി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ക​ണ​ക്കി​ൽ കൃ​ത്രി​മം കാ​ട്ടി​യും രേ​ഖ​ക​ൾ നി​ർ​മി​ച്ചും സ്ഥാ​പ​ന​ത്തി​ന് ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി​യെ​ന്നാ​ണ് കേ​സ്. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ​യാ​ൾ വെ​ട്ടി​പ്പ് ന​ട​ത്തി​യ​ത്

വാ​ഴ​ക്കാ​ട് സ്റ്റേ​ഷ​ൻ എ​സ്.​ഐ സു​രേ​ഷ് കു​മാ​റി​നൊ​പ്പം കെ. ​ഹ​രീ​ഷ് കു​മാ​ർ, സി. ​രാ​ഹു​ല​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് വെ​ച്ച് പി​ടി​കൂ​ടി​യ​ത്. 2008ന് ​മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്തെ മ​റ്റൊ​രു സ്വ​കാ​ര്യ ഓ​ട്ടോ​മൊ​ബൈ​ൽ ഡീ​ല​റെ സ​മാ​ന രീ​തി​യി​ൽ ക​ബ​ളി​പ്പി​ച്ച് 20 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ​തി​ന് ഷി​ജോ​ക്കെ​തി​രെ തു​മ്പ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ന്‍റെ ന​ട​പ​ടി തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ട​ക്കു​ക​യാ​ണ്. മ​ല​പ്പു​റം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി – ഒ​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

LATEST NEWS
‘വയനാട്ടിലേക്ക് ഇനി വേഗത്തില്‍’; ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്

‘വയനാട്ടിലേക്ക് ഇനി വേഗത്തില്‍’; ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്

തിരുവനന്തപുരം: വയനാടിലേക്കുള്ള പുതിയ പാതയായ ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത...

ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയില്‍ ബീജം; പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്കായി മാറിയത് അമിത ആത്മവിശ്വാസം

ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയില്‍ ബീജം; പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്കായി മാറിയത് അമിത ആത്മവിശ്വാസം

ബംഗലൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ...

മനോരോഗ ചികിത്സയ്‌ക്കെത്തിയ യുവാവുമായി പ്രണയം, വിവാഹത്തിന് പിന്നാലെ മനശാസ്ത്രജ്ഞ ജീവനൊടുക്കി

മനോരോഗ ചികിത്സയ്‌ക്കെത്തിയ യുവാവുമായി പ്രണയം, വിവാഹത്തിന് പിന്നാലെ മനശാസ്ത്രജ്ഞ ജീവനൊടുക്കി

ഹൈദരാബാദ്: ചികിത്സയ്‌ക്കെത്തിയ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച മനശാസ്ത്രജ്ഞ ജീവനൊടുക്കി....