തിരുവനന്തപുരം:തിരുവനന്തപുരത്ത് യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. വെടിവച്ചാൻകോവിൽ മുടവൂർപ്പാറ തേരിവിള വീട്ടിൽ താമസിക്കുന്ന വിമലാഭവൻ ജിബിൻ (35) ആണ് അറസ്റ്റിലായത്.സംഭവം നവംബർ 16-നു രാത്രി പത്ത് മണിയോടെയായിരുന്നു. യുവതി പുറത്തുപോയ ശേഷം വീട്ടിലേയ്ക്ക് യൂബർ ആട്ടോറിക്ഷ വഴിയാണ് മടങ്ങിയത്. ആ യാത്രയുടെ ഡ്രൈവറായിരുന്നു ജിബിൻ. വീടിന് സമീപം ഇറങ്ങിയ യുവതി ഡ്രൈവറിന് പണം നൽകി വീട്ടിലേക്ക് നടന്നു.
അതിനുശേഷം യുവതിയെ ഒളിച്ചുപിന്തുടർന്ന ജിബിൻ മുറ്റത്ത് കയറി ഒളിച്ചിരിക്കുകയായിരുന്നു.സ്ത്രീ കുളിക്കാനായി ശുചിമുറിയിൽ കയറുന്നതിനിടെ ജിബിൻ ബാത്ത്‌റൂമിന്റെ വെൻറിലേഷനിലൂടെ മൊബൈൽ ഉപയോഗിച്ച് ദൃശ്യം പകർത്തി. തല തോർത്തുന്നതിനിടെ വെൻറിലേഷനിലൂടെ മൊബൈൽ ഫോണിനെയാണ് യുവതി ശ്രദ്ധിച്ചത്. അവർ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ജിബിനെ അറസ്റ്റ് ചെയ്തു.
![]()
![]()

















