കടയുടെ മുൻവശം വെയ്സ്റ് കൊണ്ടിടുന്നത് പറഞ്ഞുവിലക്കിയതിലുള്ള
വിരോധം കാരണം കടയിൽകയറി കടയുടമയെയും ജോലിക്കാരനെയും ആക്രമിച്ച
കേസിലെ പ്രതിയെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. 14.07.2023 തീയതി
പള്ളിക്കൽ ജംഗ്ഷനിലുള്ള ഓർക്കിഡ് ഫ്ലവർ മർച്ചന്റ് എന്ന കടയിൽ അതിക്രമിച്ചുകയറി കടനടത്തുന്ന ഉണ്ണികൃഷ്ണനെയും ജോലിക്കാരനായ പ്രദീഷിനെയും കത്തി കൊണ്ട് ദേഹോപദ്രവം ചെയ്ത പള്ളിക്കൽ മുക്കംകോട് സ്വദേശി വാഴവിള വീട്ടിൽ കൈസു എന്ന് വിളിക്കുന്ന കൈസുദീൻ(61) ആണ് അറസ്റ്റിലായത് .
പരിക്കേറ്റ പരാതിക്കാരൻ ആശുപത്രിയിൽ ചികിൽസ തേടി. പള്ളിക്കൽ സി. ഐ. ശ്രീജേഷ്, എസ്. ഐ. സഹിൽ.എം, സുനിൽ, എ എസ് ഐ മനോജ്, എസ് സി പി ഒ ബിനു, മഹേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

















