കടലുകാണി ക്ഷേത്രത്തിലും സമീപത്തെ കാവുകളിലും മോഷണം നടത്തിവന്നവര്‍ പിടിയില്‍

Oct 25, 2021

കിളിമാനൂർ: കടലുകാണി ക്ഷേത്രത്തിലും സമീപത്തെ കാവുകളിലും മോഷണം നടത്തിയവരെ കിളിമാനൂർ പൊലീസ് പിടികൂടി.വാമനാപുരം ആനാകുടി പൂപ്പുറം ചാലുവിളവീട്ടിൽ തോമസ് (55), വാമനാപുരം, ആറാംതാനം ആനാകുടി, തോട്ടിൻകര തടത്തരികത്ത് പുത്തൻവീട്ടിൽ ബിജു (35) എന്നിവരാണ് പിടിയിലായത്. കടലുകാണിക്ഷേത്രത്തിൽ നിന്നും വിളക്കുകളും, ഓട്ടുപാത്രങ്ങളും, സ്വർണപൊട്ടുകളും, ഓഫീസ് മേശവലിപ്പിൽ ഉണ്ടായിരുന്ന 7000 രൂപയും , കാണിക്കവഞ്ചിയിലുണ്ടായിരുന്ന നാണയങ്ങളും മോഷണം പോയതിനെ തുടർന്ന് ക്ഷേത്രഭാരവാഹികൾ പൊലീസിൽ നല്കിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്.

സിസിടിവി ദൃശ്യങ്ങളും ആക്രിവ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് പ്രതികളിലേക്ക് അന്വേഷണമെത്തിയത്. തൊണ്ട് മുതലുകൾ കാരേറ്റുള്ള ആക്രിസ്ഥാപനങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബുവിന്റെ നേത‍ൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ് ഐമാരായ വിജിത് കെ നായർ, സവാദ് ഖാൻ, നാഹിറുദ്ദീൻ, സീനിയർ സിപിഒമാരായ പ്രദീപ്, മഹേഷ്, ഷിജു, ബിനു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

LATEST NEWS
കെ. രാധ (78) അന്തരിച്ചു

കെ. രാധ (78) അന്തരിച്ചു

ആറ്റിങ്ങൽ: തോട്ടവാരം കുരുവിള വീട്ടിൽ (വി.എസ്.ആർ.എ:156) പരേതനായ വി സദാനന്ദന്റെ സഹധർമ്മിണി കെ...

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ....