ആറ്റിങ്ങല്‍: ആനൂപ്പാറയില്‍ ലഹരിവ്യാപാരസംഘം വക്കം സ്വദേശി ശ്രീജിത്തിനെ (25) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുര്യൻ വിനീത് ഉൾപെടെയുള്ള മുഖ്യ പ്രതികൾ അറസ്റ്റിൽ. കേസില്‍ നേരിട്ട് പങ്കെടുത്ത നാലുപ്രതികളുള്‍പ്പെടെ 13 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 ന് രാത്രിയിലാണ് ലഹരിവ്യാപാരസംഘത്തിന്റെ മര്‍ദ്ദനമേറ്റ് ശ്രീജിത്ത് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതികളുടെ പിന്നാലേ അന്വേഷണസംഘവും നീങ്ങുന്നുണ്ടായിരുന്നു. ഈ നീക്കത്തിലാണ് പ്രതികള്‍ ഓരോരുത്തരായി പോലീസിന്റെ വലയിലായത്. കുരിയനും സംഘവും ഒളിവില്‍ക്കഴിഞ്ഞിരുന്ന അയിലം മയി വള്ളിയിലെ ആളില്ലാത്ത വീട് വളഞ്ഞാണ് പോലീസ് കുര്യനെ പിടികൂടിയത്. വെട്ടുകത്തി, ചൂരൽ തുടങ്ങിയവ കൊണ്ടുള്ള മർദ്ദനവും, തലയ്ക്കേറ്റ പരിക്കുമാണ് ശ്രീജിത്തിന്റെ മരണ കാരണം. വാളക്കാട് സംഗീതാഭവനില്‍ രാഹുല്‍ (26), ഊരുപൊയ്ക കാട്ടുവിളപുത്തന്‍വീട്ടില്‍ രാഹുല്‍ദേവ് (26), കിഴുവിലം മുടപുരം പ്ലാവിളപുത്തന്‍വീട്ടില്‍ അറഫ്ഖാന്‍ (26), വാമനപുരം കാട്ടില്‍വീട്ടില്‍ അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് അറസ്റ്റിലായത് .
അടുത്ത ദിവസം കിഴുവിലം ചിറ്റാറ്റിന്‍കര സുജഭവനില്‍ വിഷ്ണു (ആല്‍ബി-21), കിഴുവിലം മാമം താലോലം വീട്ടില്‍ അഭിഷേക് (18) എന്നിവരും തുടർന്ന് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇടയ്‌ക്കോട് ഊരുപൊയ്ക വലിയവിളവീട്ടില്‍ എം.പ്രണവ് (തുമ്പിടി-29), ഇടയ്‌ക്കോട് ഊരുപൊയ്ക വലിയവിളപുത്തന്‍വീട്ടില്‍ വി.ശ്രീജിത്ത് (ജിത്തു-28) എന്നിവരും പോലീസിന്റെ പിടിയിലായി. ഇടയ്ക്കോട് തെക്കതിൽ വീട്ടിൽ കുര്യൻ എന്ന് വിളിക്കുന്ന വിനീത് (27), കോടലിക്കോണം വിജിതാ ഭവനിൽ വിജിത്ത് (23) മഞ്ഞുമല സ്വദേശി നിപിൻ (28) എന്നിവരാണ് ഇന്നലെ പിടിയിലായത്. സംഭവത്തിൽ തെളിവെടുപ്പ് നടത്തുന്നതിനും കൂടുതൽ കേസുകളിൽ ഇവർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്തുന്നതിനും പോലീസ് കസ്റ്റഡി ആവശ്യം ഉണ്ടന്ന് പൊലീസ് പറഞ്ഞു. ഇതിനായി ഉടൻ ഇവരെ കസ്റ്റഡിയിൽ വാങ്ങും. തിരുവനന്തപുരം നഗരത്തിൽ വിവാഹ വീട്ടിൽ ബോംബ് എറിഞ്ഞത് ഉൾപെടെയുള്ള കേസുകളിൽ കുര്യൻ വിനീത് പ്രതിയാണ്. ഇതിൽ ജാമ്യത്തിൽ ഇറങ്ങി നിൽക്കവേ ആണ് ശ്രീജിത്ത് വധം ഉണ്ടായത്.
നിലവിൽ വലിയ പരിശ്രമങ്ങൾക്ക് ഒടുവിൽ ആണ് മുഖ്യ പ്രതികൾ പിടിയിലായത്. സംഭവ ദിവസം തന്നെ ഇവർ ഇവിടെ നിന്നും ബസ് മുഖാന്തിരം കോഴിക്കോട്ടേക്ക് പോയി. അവിടെ നിന്നും ബാംഗ്ലൂർ എത്തി. പൊലീസ് അവിടെ എത്തിയപ്പോൾ തിരികെ തൃശൂരിലേക്ക്. അവിടെ നിന്നും തമിഴ്നാട്ടിലേക്ക് കടന്നു. അവിടെ നിന്നും മടങ്ങി എത്തി അയിലത്ത് ആളൊഴിഞ്ഞ വീട്ടിൽ തമ്പടിച്ചപ്പോൾ ആണ് പിടിയിലായത്.
ഇതിനിടെ അഞ്ഞൂറിലധികം മൊബൈൽ നമ്പരുകൾ പോലീസ് നിരീക്ഷിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് കീഴിലെ എല്ലാ സർക്കിൾ ഇൻസ്പെക്ടർമാരയും ഇതിൻ്റെ അന്വേഷണത്തിന് വിനിയോഗിച്ചു. ഇതിന് പുറമെ റൂറൽ എസ്.പിയുടെ പ്രത്യേക സ്ക്വാഡിൻ്റെ സേവനവും ഉപയോഗിച്ചു. ഇതിന് ഒടുവിൽ ആണ് പോലീസിനെ വലച്ചു ആസൂത്രിതമായി അന്വേഷണം വരെ വഴി തെറ്റിച്ച പ്രതികൾ പിടിയിലാകുന്നത്.
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...
















