നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ വാഹനാപകടത്തിൽ മരണപ്പെട്ടു

May 14, 2024

പാലക്കാട്: നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ വാഹനാപകടത്തിൽ മരിച്ചു. കുളപ്പുള്ളി ചുവന്ന ​​ഗേറ്റിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.

പട്ടാമ്പി ഭാ​ഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐപിടി കോളജിനു സമീപത്തു വച്ച് എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. വാവന്നൂർ സ്വദേശിയാണ് രതീഷ്.
നാടൻപാട്ട് കലാ രം​ഗത്ത് സജീവ സാന്നിധ്യമായിരുന്നു രതീഷ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

LATEST NEWS
നാലു വയസ്സുകാരനെ കൊലപ്പെടുത്തി അവയവങ്ങള്‍ അടര്‍ത്തിയെടുത്തു, ഓൺലൈനിലൂടെ വിൽക്കാൻ ശ്രമം

നാലു വയസ്സുകാരനെ കൊലപ്പെടുത്തി അവയവങ്ങള്‍ അടര്‍ത്തിയെടുത്തു, ഓൺലൈനിലൂടെ വിൽക്കാൻ ശ്രമം

റായ്പൂര്‍: നാലു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി അവയവങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്താന്‍...