നിരാഹാരസമരം ആരംഭിക്കാനിരിക്കെ ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

Mar 19, 2025

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ 38 ദിവസമായി സമരം നടത്തുന്ന ആശവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെ നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും.

ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെനിരാഹാരസമരം ആരംഭിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു. ആദ്യ ദിവസം സമരവേദിയില്‍ 3 ആശമാര്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം.അതിനിടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഹോണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിന്‍വലിക്കണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്

LATEST NEWS
രക്ഷിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് ഇടുക്കിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

രക്ഷിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് ഇടുക്കിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

ഇടുക്കിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കാഞ്ചിയാര്‍ സ്വദേശി ഗോകുല്‍ ആണ്...