സ്കൂൾ വിദ്യാർത്ഥികളിലെ ശാസ്ത്ര അഭിരുചി കണ്ടെത്തുക എന്ന ഉദ്ദേശ്യം മുന്നിൽ നിർത്തി രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ് ഒരുക്കുന്ന അഞ്ചു ദിവസം നീളുന്ന തികച്ചും സൗജന്യമായ പരിശീലന കളരിയാണ് ആസ്പയർ. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്കൂൾതലത്തിൽ നടക്കുന്ന ഈ പരിശീലന പരിപാടിയിൽ വിജയികളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്.

ആസ്പയർ 2022 വിന്റെ ഔപചാരികമായ ഉദ്ഘാടനം കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് മേധാവി ഡോ. അജിത് പ്രഭു 26/12/2022 വിന് നിർവഹിച്ചു. കോളേജ് ചെയർമാൻ ഡോ. ബിജു രമേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ അജയ് കൃഷ്ണൻ പ്രകാശ്, മേഘ രമേശ്, പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു, ഡോ. നളന്ത്, ഡോ ജുബി, പ്രൊഫ. നന്ദു എന്നിവർ പങ്കെടുത്തു. വിവിധ സ്കൂളിൽ നിന്നായി 168 കുട്ടികൾ അഞ്ചു ദിവസം നീളുന്ന ഈ റെസിഡന്‍ഷ്യൽ പ്രോഗ്രാമിൽ പങ്കെടുക്കുന്നു.

















