നിയമസഭ സമ്മേളനം ഇന്നുമുതല്‍ വീണ്ടും; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

Jan 27, 2026

തിരുവനന്തപുരം : മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്നു തുടരും. ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച സഭ പിരിയുകയായിരുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ള ഇന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം ഭയക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നോട്ടീസ് പോലും നല്‍കാതെ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്നും മന്ത്രി രാജേഷ് പറഞ്ഞു.

സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും, അത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണവും പ്രതിപക്ഷം സിപിഎമ്മിനെതിരെ നിയമസഭയില്‍ ഉന്നയിച്ചേക്കും.

LATEST NEWS
കെ വി വി ഇ എസ് ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുദർശനൻ അനുസ്മരണം സംഘടിപ്പിക്കുന്നു

കെ വി വി ഇ എസ് ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുദർശനൻ അനുസ്മരണം സംഘടിപ്പിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ് സുദർശനൻ അനുസ്മരണവും കുടുംബ സുരക്ഷാ പദ്ധതിയുടെ...

ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

കൊച്ചി:ഐഎസ്എല്‍ മത്സരക്രമം പുറത്ത്. ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ , കേരള...