തിരുവനന്തപുരം: ബസിൽ വച്ച് സ്ത്രീയെ അതിക്രമിച്ച റിട്ടയേഡ് ജില്ലാ ജഡ്ജി പിടിയിൽ. റിട്ട. ജില്ലാ ജഡ്ജി രാമ ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കിളിമാനൂരില്‍ നിന്ന് ബസില്‍ കയറിയ റിട്ട. ജില്ലാ ജഡ്ജി രാമ ബാബു സഹയാത്രിയ്ക്കെതിരെ അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് കേശവദാസ പുരത്ത് എത്തിയപ്പോള്‍ യുവതി ബഹളം വച്ചു. അക്രമിയെ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്ത റിട്ട. ജില്ലാ ജഡ്ജിയെ റിമാന്‍ഡ് ചെയ്തു.
മഴ മുന്നറിയിപ്പില്‍ മാറ്റം, മധ്യകേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണ ദിനമായ ഇന്ന് മധ്യകേരളത്തില്‍...
















