കല്ലമ്പലത്ത് ഭാര്യയെയും മകളെയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റിൽ ആയത്.
ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. ഇത് അറിയാതെ കഴിച്ച സുലൈമാന്റെ ഭാര്യ റസിയ മകൾ നിഷ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഐ പി സി 307 പ്രകാരം വധശ്രമത്തിനാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റു ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അനുമതിയില്ലാതെ തമിഴ്നാട് സംഘം ഡ്രോൺ പറത്തി; ദൃശ്യങ്ങൾ എംഎൽഎയുടെ ഇൻസ്റ്റഗ്രാമിൽ
ഇടുക്കി: അതീവ സുരക്ഷാ മേഖലയായ പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ വനം വകുപ്പിന്റെയോ പോലീസിന്റെയോ...
















