കിളിമാനൂർ: ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിടാൻ കഴിയാത്ത സാഹചര്യത്തിൽ ഭക്തജനങ്ങൾക്കായി കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവവിഷ്ണു ക്ഷേത്രത്തിൽ പൊങ്കാലയിടുന്നതിനുള്ള സൗകര്യമൊരുക്കി. ക്ഷേത്ര മൈതാനത്തിൽ ആറ്റുകാലമ്മയുടെ ചിത്രത്തിനു മുന്നിൽ തയ്യാറാക്കിയ പണ്ടാര അടുപ്പിൽ രാവിലെ 10.50 ന് മേൽശാന്തി ബ്രഹ്മശ്രീ രഞ്ജിത് സുദർശനൻ അഗ്നി പകരുകയും ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദ്യം നടത്തുകയും ചെയ്തു. കോവിഡ് മാനദണ്ഡപ്രകാരമുള്ള സാമൂഹിക അകലം പാലിച്ച് ഭക്ത ജനങ്ങൾ പൊങ്കാലയിട്ടു.
കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്
ന്യൂഡല്‍ഹി: കേരളത്തില്‍ ഏപ്രില്‍ 9 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടാണ്...
















