ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്.
വാഹനം നിർത്താതെ പോയി.
ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിക്കാണ് പരിക്കേറ്റത്.
വൈകുന്നേരം സ്പെഷ്യൽ ക്ലാസിലേയ്ക്കു നടന്നുപോകുമ്പോൾ കിഴക്കേ നാലു മുക്കിൽ വച്ചായിരുന്നു അപകടം. ശബരിയെ ഉടൻതന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാൽപാദത്തിൽ പൊട്ടൽ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു.
ഫോണിന്റെ നിയന്ത്രണം നഷ്ടപ്പെടാം, നോട്ടിഫിക്കേഷനുകള്‍ക്ക് അനുമതി നല്‍കരുത്; സൈബര്‍ ആക്രമണങ്ങളില്‍ 20 ശതമാനവും ഡാര്‍ക്ക് വെബ് വഴി
ന്യൂഡല്‍ഹി: ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ കുറഞ്ഞത് 20 ശതമാനം ഡാര്‍ക്ക് വെബ് ഉപയോഗിച്ചുള്ള...