ആറ്റിങ്ങൽ / കിളിമാനൂർ : കെ പി എസ് ടി എ അക്കാദമിക് കൗൺസിൽ കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കായി ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകൾ, സാമൂഹ്യ പരിഷ്കർത്താക്കൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്വദേശ് മെഗാ ക്വിസ് -21 ഉപജില്ലാതല മത്സരം ജനുവരി 8 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.
കിളിമാനൂർ: കിളിമാനൂർ ഉപജില്ലാതല മത്സരം കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്നു. എൽപി, യുപി,എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഒരു സ്കൂളിൽ നിന്നും ഓരോ വിഭാഗത്തിലും ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കാവുന്നതാണ്. പങ്കെടുക്കുന്ന വിദ്യാർഥികൾ ഉച്ചക്ക് 1: 30 ന് സ്കൂളിൽ ഹാജരാകേണ്ടതാണ്.
വിശദവിവരങ്ങൾക്ക് 6282931575, 9747476775,8129252570 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ആറ്റിങ്ങൽ : ആറ്റിങ്ങൽ ഉപജില്ലാതല മത്സരം ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. എൽ.പി./ യു.പി./ ഹൈസ്കൂൾ/ ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ സ്കൂൾതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് പങ്കെടുക്കാം.
വിശദവിവരങ്ങൾക്ക് 9495521825, 9847261576 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

















