ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം കാർഷിക വികസന പദ്ധതി പൂർണതയിലേക്ക്

Nov 20, 2021

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം പദ്ധതിയിലൂടെ കാർഷിക വികസനരംഗത്ത് പട്ടണത്തിൽ നടപ്പിലാക്കിയ നിരവധി സംരഭങ്ങളാണ് പൂർണതയിലെത്തി നിൽക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭാ കൃഷിഭവനിലൂടെ കുറ്റി കുരുമുളക് തൈ വിതരണം, കുടുംബശ്രീ പ്രവർത്തകർക്കും അംഗങ്ങളല്ലാത്ത വനിതകൾക്കുമുള്ള പച്ചക്കറി തൈ വിതരണം എന്നിവ സംഘടിപ്പിക്കുന്നു.

അത്യുൽപ്പാദന ശേഷിയുള്ളതും വർഷം മുഴുവൻ നല്ല വിളവ് നൽകുന്നതും ചെടിച്ചട്ടികളിൽ നട്ടു വളർത്താവുന്നതുമായ തരത്തിലുള്ള തൈകാളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റ നഗരസഭാ തല ഉദ്ഘാടനം നവംബർ 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നഗരസഭാങ്കണത്തിൽ വച്ച് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിക്കും. ജനകീയാസൂത്രണം പദ്ധതി പ്രകാരം അപേക്ഷ നൽകിയിട്ടുള്ളവർ വാർഡ് കൗൺസിലറുമായി ബന്ധപ്പെട്ട് തൈകൾ കൈപ്പറ്റേണ്ടതാണെന്ന് കൃഷി ഓഫീസർ വി.എൽ. പ്രഭ അറിയിച്ചു.

LATEST NEWS
കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി ആ പേടി വേണ്ട!; ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തുന്ന 24 റസ്റ്റോറന്റുകൾ ഇവയാണ്

കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി ആ പേടി വേണ്ട!; ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തുന്ന 24 റസ്റ്റോറന്റുകൾ ഇവയാണ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ മോശം ഭക്ഷണം കഴിച്ച് വയർ കേടാകുമെന്ന പേടി...

വൈദികനെന്ന വ്യാജേന വീട്ടിലെത്തി വീട്ടുടമയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടി;തിരുവനന്തപുരം സ്വദേശി പിടിയിൽ

വൈദികനെന്ന വ്യാജേന വീട്ടിലെത്തി വീട്ടുടമയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടി;തിരുവനന്തപുരം സ്വദേശി പിടിയിൽ

വൈദികനാണെന്നും, പള്ളിയില്‍ നിന്ന് ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും കളളം പറഞ്ഞ് വീട്ടില്‍ക്കയറി...