ആറ്റിങ്ങൽ നഗരത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരെ നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു

Oct 17, 2021

ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം രാത്രിയോടെ ശക്തി പ്രാപിച്ച മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിലെ ജനങ്ങളെ കുന്നുവാരം സ്കൂളിലും രാമച്ചംവിള സ്കൂളിലും പ്രവർത്തിക്കുന്ന നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൊട്ടിയോട് ഭാഗത്തുള്ള 55 പേരെ കുന്നുവാരം സ്കൂളിലും, മീമ്പാട്ടുള്ള 17 പേരെ രാമച്ചംവിള സ്കൂളിലുമായാണ് മാറ്റി പാർപ്പിച്ചത്. ഇവിടെ താമസിക്കുന്ന സ്ത്രീകളും കുട്ടികളും മുതിർന്നവരും പുരുഷൻമാരും ഉൾപ്പെടുന്ന 70 പേർക്കുള്ള ഉച്ചഭക്ഷണവും വിതരണം ചെയ്തു. മനുഷ്യർക്ക് പുറമേ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു പോയ വളർത്തുമൃഗങ്ങളെയും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, മുൻ ചെയർമാൻ എം.പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ഷീജ, രമ്യ സുധീർ, കൗൺസിലർ ആർ.രാജു, എസ്.സുഖിൽ, വി.എസ്.നിതിൻ, സംഗീതാറാണി തുടങ്ങിയവർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡപ്യൂട്ടി തഹൽസീദാർ അജിത, ചാർജ് ഓഫീസർ ഷീജ, വില്ലേജ് ഓഫീസർ മനോജ് എന്നിവരുടെ സംഘം ഇരു ക്യാമ്പുകളിലുമെത്തി താമസക്കാരുടെ വിവര ശേഖരണം നടത്തി. ക്യാമ്പിലെ അന്തേവാസികളുടെ ആരോഗ്യ നില ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായുള്ള അടിയന്തിര നടപടിയും സ്വീകരിച്ചു. കൂടാതെ ജലനിരപ്പ് ഉയർന്ന് ജനവാസ മേഖലയിലേക്ക് കൂടുതൽ വ്യാപിച്ചാൽ മറ്റുള്ളവരെ കൂടി മാറ്റുന്നതിനുള്ള എല്ലാ സംവിധാനങ്ങളും നഗര ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്നും വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അറിയിച്ചു.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...