ആറ്റിങ്ങല്‍: ദേശീയപാതയില്‍ പൂവമ്പാറ പാലത്തിന് സമീപം മരം വീണതിനെത്തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൂവമ്പാറ പി.ഡബ്ല്യൂ.ഡി.റെസ്റ്റ് ഹൗസിന്റെ മതിലിനോട് ചേര്‍ന്ന് നിന്ന മരമാണ് മഴയെത്തുടര്‍ന്ന് റോഡിലേയ്ക്ക് മറിഞ്ഞുവീണത്. അപകടസമയത്ത് റോഡില്‍ നിന്ന് വാഹനങ്ങള്‍ പെട്ടെന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. വള്ളിപ്പടര്പ്പുകളോടുകൂടിയ മരം റോഡിലേയ്ക്ക് മറിഞ്ഞുവരുന്നത് കണ്ട് വാഹനങ്ങള്‍ വേഗം റോഡില്‍ നിന്ന് മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവാക്കാനായത്.
മരം വീണതിനെത്തുടര്‍ന്ന് ദേശീയപാതയുടെ ഇരുവശത്തേയ്ക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സെത്തി മരം മുറിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ പൂര്‍ത്തിയാക്കാനായില്ല. ഇത് നിമിത്തം ഒരു മണിക്കൂറോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു. കുരുക്ക് രൂക്ഷമായതോടെ ആലംകോട് നിന്നും ആറ്റിങ്ങലില്‍ നിന്നും വാഹനങ്ങളെ വഴിതിരിച്ചുവിട്ടു. അരമണിക്കൂര്‍നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഒരുവശത്തേയ്ക്കുള്ള പാത തുറന്നുകൊടുക്കാനായത്. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞിട്ടുണ്ട് വൈദ്യുതിവിതരണം തകരാറിലായി.
മഴ കനക്കുന്നു; നഗരസഭയിൽ കൺട്രോൾ റൂം തുറന്നു
പാലക്കാട്: ജില്ലയിൽ കാലവർഷം കനത്തതോടെ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻകരുതലുകൾക്കുമായി...
















