ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആറ്റിങ്ങൽ- ചിറയിൻകീഴ് റോഡ്, കൊല്ലമ്പുഴ അപ്രോച്ച് റോഡ് എന്നിവയുടെ നവീകരണത്തിന് നാലു കോടി രൂപ അനുവദിച്ചതായി ഒ.എസ്സ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശബരിമല തീർത്ഥാടകർക്കുള്ള യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനോട് അനുബന്ധിച്ചാണ് പൊതുമരാമത്ത് റോഡുകൾ നവീകരിക്കുന്നത്. ആറ്റിങ്ങൽ- ചിറയിൻകീഴ് റോഡിന്റെയും കൊല്ലമ്പുഴ പാലം അപ്രോച്ച് റോഡിന്റെയും ശോച്യവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തുക അനുവദിക്കാനായതെന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കണ്ണീരോർമയായി മിഥുൻ; വിട നൽകി ജന്മനാട്; വിങ്ങിപ്പൊട്ടി ഉറ്റവർ
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്....