അഞ്ചുതെങ്ങിൽ ATM പ്രവർത്തനരഹിതമായിട്ട് ആഴ്ചകൾ കഴിയുന്നു

Dec 28, 2021

തീരപ്രദേശമായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ഒരേഒരു ATM തകരാറിലായി മാസങ്ങൾ കഴിഞ്ഞിട്ടും തകരാറ് പരിഹരിയ്ക്കുവാൻ നടപടിയില്ല. അഞ്ചുതെങ്ങ് ജംഗ്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള കാനറാ ബാങ്കിന്റെ ATM ആണ് രണ്ട് മാസത്തിലേറെയായി പ്രവർത്തനരഹിതമായിരിക്കുന്നത്. കോവിഡ് വകഭേതമായ ഇമൈക്രോൺ വ്യാപന ഭീതിയിൽ കഴിയുന്ന തീരപ്രദേശത്തിന് ആവിശ്യഘട്ടങ്ങളിൽ ATM ൽ നിന്നും തുക പിൻവലിക്കാൻ കഴിയാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

മാസങ്ങൾക്ക് മുൻപ് ATM ൽ പൈസ നിറയ്ക്കുവാനെത്തിയ സംഘം ATM ന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനെ തുടർന്ന് പണം നിറയ്ക്കാതെ തിരികെ പോയിരുന്നു. ആഴ്ചകൾക്ക് ശേഷം ഏതാനും ചിലർ വീണ്ടും ATM എത്തിയെങ്കിലും അവർ ഷട്ടർ പകുതി താഴ്ത്തിയിട്ട് മടങ്ങുകയായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.

തീരവാസികൾക്ക് വളരെയേറെ പ്രയോജനകരമായിരുന്ന
ATM പണിമുടക്കി മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കുവാനുള്ള ശ്രമം ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.

cake tower new
LATEST NEWS
‘കൈപ്പത്തിയില്‍ വേണ്ട, താമരയില്‍ മത്സരിക്കാം’; സി സി മുകുന്ദന്‍ ബിജെപിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയാകും

‘കൈപ്പത്തിയില്‍ വേണ്ട, താമരയില്‍ മത്സരിക്കാം’; സി സി മുകുന്ദന്‍ ബിജെപിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയാകും

തൃശൂര്‍: സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഉച്ചയോടെ തൃശൂരിലെ ബിജെപി...

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

ഇന്ന് പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുള്ള നടനാണ് വിജയ് സേതുപതി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച്...