കൊച്ചിയിൽ പട്ടാപ്പകൽ എടിഎം പൊളിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Apr 8, 2023

seena

കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമം. പനമ്പിള്ളി നഗറിലെ കൗണ്ടറിന്റെ ഒരു ഭാഗം പൊളിച്ചു. തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരനു നേരെയും ആക്രമണം ഉണ്ടായി. സെക്യൂരിറ്റി ജീവനക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഇതരസംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് പിടികൂടി. സഹായത്തിനായി ഒരാള്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഇതിന് സമീപത്തുള്ള എംടിഎം കൗണ്ടര്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു.

cake tower new
LATEST NEWS