സ്വാതന്ത്ര്യസമരചരിത്രത്തിലെ വീര സ്മരണകൾ ഉണർത്തി ആറ്റിങ്ങൽ കലാപവും കന്നി 5-ലെ ആറ്റിങ്ങൽ വെടിവെയ്പ്പും

Sep 25, 2023

seena

ആറ്റിങ്ങൽ: സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീര സ്മരണകൾ ഉണർത്തി ആറ്റിങ്ങൽ കലാപത്തിന്റ 302-)0 വാർഷികവും 1938 കന്നി 5-ലെ ആറ്റിങ്ങൽ വെടിവെയ്പ്പിന്റെ 85-)0വാർഷികാചാരണവും എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേനാലുമുക്കിലുള്ള വക്കംജി സ്‌ക്വയറിൽ നടന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ രക്തസാക്ഷികളായ ധീര സേനാനികളോടുള്ള ആദരസൂചകമായി പബ്ലിക് സ്‌ക്വയറിൽ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിൽ അടൂർ പ്രകാശ്‌ എം. പി ആദ്യ ദീപം തെളിച്ചു കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വിശിഷ്ട വ്യക്തികളും ഫൗണ്ടേഷൻ ഭാരവാഹികളും പുഷ്പാർപ്പണം നടത്തി.

തുടർന്ന് വക്കംജി സ്‌ക്വയറിൽ നടന്ന വാർഷികാചാരണ സമ്മേളനം അടൂർ പ്രകാശ്‌ എം. പി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ആറ്റിങ്ങലിലെ ജനത വഹിച്ച പങ്ക് അവിസ്മരണീയമാണ്. 1721 ഏപ്രിൽ മാസത്തിലെ വിഷു ദിനത്തിൽ ആണ് വൈദേശിക ശക്തികൾക്കെതിരെ ഉള്ള ആദ്യ കലാപം ഭാരതത്തിൽ അരങ്ങേറിയത്. കച്ചവടത്തിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി അഞ്ചുതെങ്ങിൽ കോട്ടകെട്ടി പടക്കോപ്പുകൾ ശേഖരിച്ചത് രാജ്യ ഭരണം ഏറ്റെടുക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞു എന്നും അദ്ദേഹം സൂചിപ്പിച്ചു. ഹരിഹരയ്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2022-23 വർഷത്തെ കർമ്മ ശ്രേഷ്ട അവാർഡ് ഡോ. എം. രവീന്ദ്രൻ നായർക്ക് എം. പി നൽകുകയുണ്ടായി.

സമ്മേളനത്തിൽ ഫെഡറേഷൻ ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി മലയാളിയും ഫൗണ്ടേഷൻ ഭാരവാഹിയുമായ ആർ. അനിൽ ലാൽ എല്ലാവർഷവും നൽകി വരുന്ന ചികിത്സ ധനസഹായവും വൃക്ക തകരാറിലായ സുനിതയുടെ ചികിത്സയ്ക്ക് വേണ്ടി ഫൗണ്ടേഷൻ സമാഹരിച്ച പതിനായിരം രൂപയും കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ: സുബോധൻ വിതരണം ചെയ്തു. ബി. ജെ. പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തോട്ടയ്ക്കാട് ശശി, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എൻ. ബിഷ്‌ണു, മുൻ നഗരസഭാ ചെയർമാൻ സി. ജെ രാജേഷ്‌ കുമാർ, ചരിത്രപുസ്തക രചയിതാവ് ആറ്റിങ്ങൽ മോഹൻലാൽ, എസ്. ശ്രീരംഗൻ, ജെ. ശശി,കെ. എസ് ശ്രീരഞ്ജൻ, കെ. ജയപാൽ, ആറ്റിങ്ങൽ സുരേഷ് എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ...