അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ശുചീകരിച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മ

Oct 31, 2021

seena

നവംബർ 1ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ ശുചീകരണത്തിന് മുന്നിട്ടിറങ്ങി സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ മാതൃകയായി. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ 1990 എസ്.എസ്.എൽ.സി. ബാച്ചിൻ്റെ പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ നിറവ്-90 ആണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.

ക്ലാസ് മുറികളും ഫർണിച്ചറുകളും വരാന്തകളും മറ്റും പൂർണമായി ശുചീകരിച്ച് കുട്ടികൾക്ക് സുരക്ഷിതമായി പഠിക്കാൻ അവസരമൊരുക്കുകയായിരുന്നു ഇവർ. രണ്ടു ദിവസം നീണ്ടു നിന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് അൻഫാർ, എൻ.സാബു, വിക്ടർ, സജി കല്ലിംഗൽ, ഗോപകുമാർ, ഷീബ, ആർ.എസ്.ബിന്ദു, ഷീജ, സ്വപ്ന, രജനി എന്നിവർ നേതൃത്വം നൽകി.

cake tower new
LATEST NEWS
വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു

വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിച്ചുകൊണ്ട്...