അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ചാരംഭിച്ച ജമന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഓണം കഴിഞ്ഞും തുടരുന്നു. അവനവഞ്ചേരി മാമ്പഴ ക്കോണം ദേവിക്ഷേത്രത്തിന് സമീപം എ.കെ.ജി. നഗർ റസിഡന്റ്സ് അസോസിയേഷനുമായി സഹകരിച്ചാണ് ഓണത്തോടനുബന്ധിച്ച് ജമന്തിപ്പൂ കൃഷി ആരംഭിച്ചത്. പൂവ് നിറഞ്ഞ പൂന്തോട്ടം എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്നതാണ്. കേഡറ്റുകൾ ഇപ്പോഴും ചെടികളുടെ പരിചരണത്തിലാണ്. ഇതോടൊപ്പം ഫലവൃക്ഷങ്ങളുടേയും ഔഷധസസ്യങ്ങളുടേയും തോട്ടവും കേഡറ്റുകൾ പരിപാലിച്ചു വരുന്നു.
‘മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്’; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ട്...