ലോസ് ഏഞ്ചല്‍സ്: 98-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിന്. ‘സിന്നേഴ്‌സ്’ ലൂടെ റയാന്‍ കൂഗ്ലര്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.
വണ്‍ ബാറ്റില്‍ ഓഫ് അനദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെന്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആമി മാഡിഗന്‍ മികച്ച സഹനടിയായി. വെപ്പണ്‍സ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. കെപോപ്പ് ഡെമോണ്‍ ഹണ്ടേഴ്സ് ആണ് മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം. ദി ഗേള്‍ ഹു ക്രൈഡ് പേള്‍സ് മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമായും തെരഞ്ഞെടുക്കപ്പെട്ടു.
‘ദി സിംഗേഴ്സ്’, ‘ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിംഗ് സലൈവ’ മികച്ച ലൈവ്-ആക്ഷന്‍ ഷോര്‍ട്ട് (ടൈ) പുരസ്‌കാരങ്ങള്‍ നേടി. ‘ഒന്ന് ബാറ്റില്‍ ഓഫ് ഒണ്‍ടണ്ണിലൂടെ കസാന്‍ഡ്ര കുലുക്കുന്‍ഡിസ് മികച്ച കാസ്റ്റിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മേക്കപ്പ് & ഹെയര്‍സ്‌റ്റൈലിംഗ് വിഭാഗത്തില്‍ മൈക്ക് ഹില്‍, ജോര്‍ദാന്‍ സാമുവല്‍, ക്ലിയോണ ഫ്യൂറി (ഫ്രാങ്കന്‍സ്‌റ്റൈന്‍) പുരസ്‌കാരം സ്വന്തമാക്കി. കേറ്റ് ഹാവ്ലി (ഫ്രാങ്കന്‍സ്‌റ്റൈന്‍) മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി.
ഹോളിവുഡിലെ ഐക്കണിക് വേദിയായ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കുന്നത്. പ്രശസ്ത കൊമേഡിയന്‍ കോനന്‍ ഒബ്രയന്‍ ആണ് ചടങ്ങിന്റെ അവതാരകന്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഒബ്രയന്‍ ചടങ്ങില്‍ അവതാരകനായി എത്തുന്നത്. ഇന്ത്യന്‍ നടി പ്രിയങ്ക ചോപ്രയും ഇത്തവണ പുരസ്‌കാരങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയിലുണ്ട്. ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡൗണി ജൂനിയര്‍, ആനി ഹാത്ത്വേ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക അവതാരകയാകുന്നത്. വന്‍ താരനിരയും ചടങ്ങിനുണ്ട്.



















