മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഇരട്ട അവാർഡ് കരസ്ഥ മാക്കിയ പ്രഹസിനെ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മേഖല സെക്രട്ടറി സുഖിൽ, പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, മേഖല കമ്മിറ്റി അംഗം സുജിൻ, ആറ്റിങ്ങൽ ടൗൺ യൂണിറ്റ് സെക്രട്ടറി ബിബിൻ, യൂണിറ്റ് കമ്മിറ്റി അംഗം ആദർശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



















