ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

Dec 3, 2024

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. ഭിന്നശേഷി ക്ഷേമ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ഏറ്റെടുത്തു നടപ്പിലാക്കാന്‍ കഴിഞ്ഞെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6,68,04,967 രൂപ ചെലവഴിച്ചു. നഗരസഭ മെയിന്‍ ഓഫീസും സോണല്‍ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.നഗരസഭാ പരിധിയിലെ പാര്‍ക്കുകള്‍ ഭിന്നശേഷി സൗഹൃദമാണ്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയര്‍ പറഞ്ഞു.

കേള്‍വി കുറവുള്ളവര്‍ക്ക് കോക്ലിയര്‍ ഇമ്പ്‌ലാന്റേഷന്‍ പദ്ധതി നടപ്പിലാക്കി. അതോടൊപ്പം സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ഇലക്ട്രോണിക് വീല്‍ ചെയര്‍, വീല്‍ ചെയര്‍ എന്നിവ വിതരണം ചെയ്തു. വഴുതക്കാട് ഗവ. വിഎച്ച്എസ്എസ് ഡെഫ് സ്‌കൂളിലും ബ്ലൈന്‍ഡ് സ്‌കൂളിലും ആധുനിക ഓഡിയോളജി ഉപകരണങ്ങളോട് കൂടിയ ലാബ്, പ്രിന്റിങ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്ക് എന്നിവ ഉള്‍പ്പെടെ 10 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

നഗരസഭ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ടേക് എ ബ്രേക്ക് കേന്ദ്രങ്ങളും പാര്‍ക്കുകളും ഉള്‍പ്പെടെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദ സംവിധാനത്തോടെയാണ് നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഉപജീവനത്തിന് ആവശ്യമായ പദ്ധതി സഹായവും നല്‍കി വരുന്നയായും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

LATEST NEWS
ഫോണിന്റെ നിയന്ത്രണം നഷ്ടപ്പെടാം, നോട്ടിഫിക്കേഷനുകള്‍ക്ക് അനുമതി നല്‍കരുത്; സൈബര്‍ ആക്രമണങ്ങളില്‍ 20 ശതമാനവും ഡാര്‍ക്ക് വെബ് വഴി

ഫോണിന്റെ നിയന്ത്രണം നഷ്ടപ്പെടാം, നോട്ടിഫിക്കേഷനുകള്‍ക്ക് അനുമതി നല്‍കരുത്; സൈബര്‍ ആക്രമണങ്ങളില്‍ 20 ശതമാനവും ഡാര്‍ക്ക് വെബ് വഴി

ന്യൂഡല്‍ഹി: ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ കുറഞ്ഞത് 20 ശതമാനം ഡാര്‍ക്ക് വെബ് ഉപയോഗിച്ചുള്ള...

ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് ഇനി നാല് നോമിനികള്‍ വരെയാകാം; ബാങ്കിങ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് ഇനി നാല് നോമിനികള്‍ വരെയാകാം; ബാങ്കിങ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ബാങ്കിങ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ...

‘ഭാര്യയെ കൊന്നതിൽ ഒരു വിഷമവുമില്ല, മകളെ ഓർത്താണ് സങ്കടം’; ക്രൂരമായി മർദ്ദിച്ചപ്പോഴും നോക്കി നിന്നത് പ്രയാസമുണ്ടാക്കി

‘ഭാര്യയെ കൊന്നതിൽ ഒരു വിഷമവുമില്ല, മകളെ ഓർത്താണ് സങ്കടം’; ക്രൂരമായി മർദ്ദിച്ചപ്പോഴും നോക്കി നിന്നത് പ്രയാസമുണ്ടാക്കി

കൊല്ലം: കൊല്ലം ചെമ്മാന്‍മുക്കില്‍ ഭാര്യ അനിലയെ പെട്രോള്‍ ഒഴിച്ച് ഭര്‍ത്താവ് തീ കൊളുത്തി...