34 -ാമത് പത്മരാജൻ അവാർഡുകൾ വിതരണം ചെയ്ത് മോഹൻലാൽ

May 31, 2025

seena

പത്മരാജൻ ട്രസ്റ്റും എയർ ഇന്ത്യ എക്സ്പ്രസ്സും ചേർന്ന് 34 -ാമത് പത്മരാജൻ അവാർഡുകൾ വിതരണം ചെയ്തു. പുരസ്കാര ജേതാക്കൾ നടൻ മോഹൻലാലിൽ നിന്നുമാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്. പ്രശസ്തി പത്രവും ക്യാഷ് അവാർഡും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

തൂവാനത്തുമ്പികൾ, കരിയിലക്കാറ്റ് പോലെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ പി പത്മരാജൻ.. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ സിനിമകൾ ഇന്നും മലയാളികൾക്കിടയിൽ സ്വീകരിക്കപ്പെടുന്നു. അതാണ്‌ അദ്ദേഹത്തിന് കാലം കാത്തു വെച്ച ദക്ഷിണയെന്ന് മോഹൻലാൽ പറഞ്ഞു.പത്മരാജന്റെ 80 ആമത് ജന്മ വാർഷികത്തിന്റെ കൂടി ഭാഗമായാണ് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. 34 -ാമത് പത്മരാജൻ പുരസ്കാരം എഴുത്തുകാരായ എസ് ഹരീഷും പി എസ് റഫീഖും സംവിധായകൻ ഫാസിൽ മുഹമ്മദും നടൻ മോഹൻലാലിൽ നിന്നും ഏറ്റുവാങ്ങി.

cake tower new
LATEST NEWS
പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

ന്യൂഡല്‍ഹി : നീറ്റ് അടക്കമുള്ള പരീക്ഷാ ക്രമക്കേടുകളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ( സിജെപി)...

കടയ്ക്കാവൂർ കീഴാറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി

കടയ്ക്കാവൂർ കീഴാറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെയും വയനാട് എംപി പ്രിയങ്കാ...